{"vars":{"id": "89527:4990"}}

ശരിയെന്ന് തോന്നിയത് ചെയ്തു; ചീഫ് ജസ്റ്റിസിനെതിരായ ഷൂ ആക്രമണത്തിൽ അഭിഭാഷകൻ രാകേഷ് കിഷോർ
 

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ ഒട്ടും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയത് ചെയ്തു. ദൈവമാണ് പ്രേരണയെന്നും രാകേഷ് കിഷോർ പ്രതികരിച്ചു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും രാകേഷ് കിഷോർ പറഞ്ഞു

ചീഫ് ജസ്റ്റിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി അടക്കമുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രതികരണം. ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ ബെഞ്ചിൽ നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ് സംഭവം നടന്നത്

ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ രാകേഷ് കിഷോർ ഷൂ എറിയുകയായിരുന്നു. സനാതന ധർമത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഭിഭാഷകന്റെ അതിക്രമം. ഖജുരാഹോയിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതാണ് അതിക്രമണത്തിന് കാരണം.