ഹോം › ദേശീയം

ഫോണിൽ ഫോട്ടോ എടുക്കാറില്ല; പാസ്‌വേഡുകൾ 15 ദിവസം കൂടുമ്പോൾ മാറ്റും: വെളിപ്പെടുത്തി നാ​ഗാർജുന

By Metro Desk · 15 Aug 2026, 03:57 PM

ഫോൺ ഉപയോ​ഗിക്കുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ തുറന്നു പറഞ്ഞ് നടൻ നാ​ഗാർജുന അക്കിനേനി. ഫോൺ ഉപയോ​ഗിച്ച് ഫോട്ടോകൾ എടുക്കാറില്ലെന്നും 15 ദിവസം കൂടുമ്പോൾ പാസ്‌വേഡുകൾ മാറ്റുമെന്നുമാണ് താരം പറഞ്ഞത്. ഹൈദരാബാദിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ ‘സുരക്ഷ കാ തിരംഗ’ സൈബർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാക്കിങ് തടയുന്നതിനു വേണ്ടിയാണ് ഫോൺ പാസ്‌വേഡുകൾ ഓരോ 15 ദിവസം കൂടുമ്പോഴും മാറ്റുന്നത്. കൂടാതെ വീട്ടിലെ വൈഫൈ പാസ്‌വേഡ് ഓരോ മാസമോ അല്ലെങ്കിൽ രണ്ടു മാസം കൂടുമ്പോഴോ മാറ്റാറുണ്ട്. നാലുവർഷംമുൻപ് വന്ന ഒരു തട്ടിപ്പ് ഫോൺ കോളിന് ശേഷമാണ് താൻ ഇത്രയധികം ജാഗ്രത പുലർത്താൻ തുടങ്ങിയത് എന്നാണ് താരം പറഞ്ഞത്.

ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിളിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. ‘നിങ്ങൾക്ക് ഓഹരികളിലും ഇക്വിറ്റികളിലും നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടോ?’ എന്ന് ചോദിച്ചു. സാധാരണയായി എന്റെ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരാണ് വിളിക്കാറുള്ളത്, എന്നാൽ ഇത് മറ്റൊരു കോളായിരുന്നു. വഴങ്ങാതായപ്പോൾ ഏറെ നിർബന്ധിച്ചു എന്നാണ് നാ​ഗാർജുന പറയുന്നത്.

കസ്റ്റംസിൽ നിന്നാണെന്ന് വ്യാജേന തനിക്കും ഇത്തരം ഫോൺ കോളുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.താൻ ഇറാനിലേക്ക് സംശയാസ്പദമായ ഒരു പാർസൽ അയച്ചിട്ടുണ്ടെന്നും അതിൽ മയക്കുമരുന്നുകൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് പൊലീസ് വകുപ്പിൽ നിന്ന് കോൾ വരുമെന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഫോണിൽ തുടരുവാൻ അവർ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ബന്ധുവിന് നേരിടേണ്ടി വന്ന ‘ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ചും’ നാഗാർജുന പരിപാടിയിൽ സംസാരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›