പ്രണയത്തിൽ ഞാൻ ചതിക്കപ്പെട്ടു; കുറിപ്പെഴുതി വെച്ച് എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
Oct 1, 2025, 16:56 IST
ഛത്തിസ്ഗഢിലെ ബിലാസ്പൂരിൽ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. കാമുകി നൽകിയ പീഡന പരാതിയിൽ മനോവിഷമത്തിലായിരുന്നു ഗൗരവ് എന്ന് പോലീസ് പറഞ്ഞു
ഉസൽപൂർ റെയിൽവേ ട്രാക്കിൽ സെപ്റ്റംബർ 27നാണ് ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തിൽ ഞാൻ ചതിക്കപ്പെട്ടു എന്നെഴുതിയ ഗൗരവിന്റെ കത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഗൗരവും യുവതിയും പരിചയപ്പെട്ടത്
ഇടയ്ക്ക് ഇരുവരും തെറ്റിയതോടെ യുവതി ഗൗരവിനെതിരെ പീഡന പരാതി നൽകുകയായിരുന്നു. തുടർന്ന് അറസ്റ്റിലായ ഗൗരവ് ജാമ്യത്തിലിറങ്ങി 15 ദിവസങ്ങൾക്ക് ശേഷം ജീവനൊടുക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.