ഹോം › ദേശീയം

5,000 രൂപയുണ്ടെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കും 16 ലക്ഷം

By News Desk · 25 Oct 2024, 12:03 AM

ന്യൂഡല്‍ഹി: നമ്മുടെ കയ്യില്‍ എത്തുന്ന പണം എങ്ങനെ സുരക്ഷിതമായി ഭാവി ആവശ്യങ്ങള്‍ക്ക് സൂക്ഷിച്ച് എടുത്തുവയ്ക്കാമെന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സമ്പാദ്യശീലം ഉണ്ടായാലെ നമുക്ക് ആയുസിന്റെ അവസാനകാലം സന്തോഷമുള്ളതാക്കി മാറ്റാന്‍ സാധിക്കൂ. നിക്ഷേപം ഉണ്ടെങ്കില്‍ മാത്രമേ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കൂവെന്നത് ആരും പറഞ്ഞുതരേണ്ട കാര്യമല്ലെന്ന് ചുരുക്കം. പദ്ധതി കാലാവധിവരെ പ്രതിമാസം 5,000 രൂപയാണ് ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ ഓരോ മാസവും അടക്കേണ്ടത്. ഈ തുകയ്ക്ക് 7.1 ശതമാനമാണ് പലിശ. പെന്‍ഷന്‍കാര്‍ക്കും, ജോലിക്കാര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗത അക്കൗണ്ട് ആണ് എടുക്കേണ്ടത്. ജോയിന്റ് അക്കൗണ്ട് അനുവദനീയമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക. മികച്ച ഒരു ഭാവിക്കായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് നമ്മുടെ പോസ്റ്റ് ഓഫീസുകള്‍ ഏറെ ആകര്‍ഷകമായ ഒരുപാട് നിക്ഷേപ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പിപിഎഫ് സ്‌കീം ആണ് പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപത്തിന് നമ്മെ സഹായിക്കുന്നത്. നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ ഒന്നും രണ്ടുമല്ല 16 ലക്ഷമായിരിക്കും നമുക്ക് ലഭിക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതിനാല്‍ നികുതിയിലും വലിയ ഇളവാണ് നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുക. ആകര്‍ഷകമായ പലിശ നിരക്കും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›