{"vars":{"id": "89527:4990"}}

വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ; ഫെബ്രുവരി മുതൽ ഈ മോഡലുകൾക്ക് വില കൂട്ടുമെന്ന് മാരുതി സുസൂക്കി: വർധനവ് 32,500 രൂപ വരെ

 
ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ്‌യുവി ഉൾപ്പെടെയുള്ള കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. 1,500 രൂപ മുതൽ 32,500 രൂപ വരെയാകും മാരുതി സുസൂക്കിയുടെ വിവിധ മോഡലുകളുടെ വില വർധിക്കുക. 2025 ഫെബ്രുവരി 1 മുതലായിരിക്കും വിലവർധനവ് പ്രാബല്യത്തിൽ വരുക. ലഭിച്ച വിവരമനുസരിച്ച് മാരുതി സിയാസ്, മാരുതി ജിമ്‌നി എന്നീ മോഡലുകൾക്കാകും കുറഞ്ഞ വിലവർധനവ്. അതേസമയം മാരുതി സെലേറിയോ, മാരുതി ഇൻവിക്ടോ തുടങ്ങിയവയ്‌ക്ക് 30,000 രൂപ വരെ വർധിപ്പിക്കും. ഓരോ മോഡലിനും എത്ര രൂപ വരെ വില വർധിപ്പിക്കുമെന്ന് പരിശോധിക്കാം. മാരുതി ആൾട്ടോ K10 19,500 രൂപ വരെ മാരുതി എസ്-പ്രസ്സോ 5000 രൂപ വരെ മാരുതി സെലേറിയോ 32,500 രൂപ വരെ മാരുതി വാഗൺ ആർ 15,000 രൂപ വരെ മാരുതി സ്വിഫ്റ്റ് 5,000 രൂപ വരെ മാരുതി ഡിസയർ 10,000 രൂപ വരെ മാരുതി ബ്രെസ്സ 20,000 രൂപ വരെ മാരുതി എർട്ടിഗ 15,000 രൂപ വരെ മാരുതി ഈക്കോ 12,000 രൂപ വരെ മാരുതി ഇഗ്നിസ് 6,000 രൂപ വരെ മാരുതി ബലേനോ 9,000 രൂപ വരെ മാരുതി സിയാസ് 1,500 രൂപ വരെ മാരുതി XL6 10,000 രൂപ വരെ മാരുതി ഫ്രോങ്ക്സ് 5,500 രൂപ വരെ മാരുതി ഇൻവിക്ട 30,000 രൂപ വരെ മാരുതി ജിംനി 1,500 രൂപ വരെ മാരുതി ഗ്രാൻഡ് വിറ്റാര 25,000 രൂപ വരെ കഴിഞ്ഞ വർഷം നവംബറിലാണ് മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാനായ ഡിസയറിന്‍റെ നാലാം തലമുറ മോഡൽ വിപണിയിലെത്തുന്നത്. പുതുക്കിയ മോഡലിന്‍റെ പ്രാരംഭവില 6.79 ലക്ഷം രൂപയായിരുന്നു. ഇത് ഫെബ്രുവരി ഒന്ന് മുതൽ വീണ്ടും വർധിക്കും. 10,000 രൂപ വർധിക്കുന്നതോടെ 6.89 ലക്ഷം രൂപയ്‌ക്കായിരിക്കും ഇനി മാരുതി ഡിസയർ ലഭ്യമാവുക. അതേസമയം മാരുതിയുടെ മറ്റ് ജനപ്രിയ മോഡലുകളായ മാരുതി ബ്രെസ്സ, ഫ്രോങ്ക്സ്, സ്വിഫ്റ്റ്, എർട്ടിഗ തുടങ്ങിയവയുടെ വില 20,000 രൂപ വരെ വർധിപ്പിക്കും. ടോപ്-സ്‌പെക്ക് വേരിയന്‍റുകൾക്ക് 32,500 രൂപ വരെയാകും വിലവർധനവ്. ഇത് ഈ വർഷം മാരുതി സുസുക്കിയുടെ കാർ സ്വന്തമാക്കാൻ പദ്ധതിയിട്ടവർക്ക് തിരിച്ചടിയാകും.