ഹോം › ദേശീയം

ഭാര്യയെ കൊന്ന കുറ്റത്തിന് ജയില്‍വാസം; മരിച്ച ഭാര്യ പുതിയ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത് വലിയ ട്വിസ്റ്റ്

By News Desk · 26 Oct 2024, 09:33 AM

പാറ്റ്‌ന: ഭാര്യയെ കൊന്നെന്ന കുറ്റം ചുമത്തി ഭര്‍ത്താവിനെ കോടതി നാലു വര്‍ഷം ശിക്ഷിച്ച സംഭവത്തില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റ്. ഭര്‍ത്താവ് കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യ പുതിയ ഭര്‍ത്താവിനോടൊപ്പം പ്രത്യക്ഷപെട്ടതോടെ, സിനിമാ കഥകളെപ്പോലും വെല്ലുന്നതായി കഥയിലെ ട്വിസ്റ്റ്. ബീഹാറിലെ ആരയിലാണ് കൗതുകം ജനിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യ മരിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ജയില്‍ ശിക്ഷ അനുഭവിച്ചുവന്ന ഭര്‍ത്താവിന് മോചനവും കിട്ടി. ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനം നേരിട്ട ധരംഷീലാ ദേവിയെന്ന യുവതി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ സ്വന്തം വീട്ടിലെത്തി കുറച്ച് കാലത്തിനു ശേഷം തന്നെ അവരുടെ അമ്മ മരണപെട്ടതോടെ അച്ഛന്റെ യുവതിയോടുള്ള സമീപനം മോശമായി. ഇതിനെ തുടര്‍ന്ന് യുവതി വിഷാദ രോഗിയായി മാറുകയായിരുന്നു. വീട്ടിലെ ഏകാന്തതയും പീഡനങ്ങളും അസഹ്യമായതോടെ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും പാളത്തില്‍ അവരെ കണ്ടെത്തിയ വ്യക്തി രക്ഷിക്കുകയും തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. അധികം വൈകാതെ ഇരുവരും സമീപത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്‌തെങ്കിലും ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ, യുവതിയുടെ വീട്ടുകാര്‍ക്കോ ഇവരെക്കുറിച്ച് കാര്യമായ വിവരമുണ്ടായിരുന്നില്ല. മകള്‍ മരിച്ചെന്ന് വിശ്വസിച്ച പിതാവ് ആദ്യ ഭര്‍ത്താവ് ദീപക്കിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കൊലപാതകകുറ്റം ആരോപിച്ച് പരാതി നല്‍കിയതോടെയാണ് ഭര്‍ത്താവ് അഴിയെണ്ണിയത്. 2020 ഒക്ടോബര്‍ 31ന് സോന്‍ നദിക്ക് സമീപം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തി. പിന്നാലെയായിരുന്നു കൊലക്കുറ്റത്തിന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വര്‍ഷത്തിനുശേഷം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ മിര്‍ഗഞ്ച് മൊഹല്ലയില്‍ ധരംഷീലയെ പൊലീസ് ജീവനോടെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവ് തെറ്റായ പരാതിയാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിന് മൊഴി നല്‍കി. മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ആദ്യ ഭര്‍ത്താവിനെ കുടുക്കുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›