ഹോം › ദേശീയം

ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പൽ കൊന്ന് കുഴിച്ചുമൂടി

By MJ Desk · 24 Sep 2024, 03:11 PM

ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി പ്രിൻസിപ്പൽ സ്‌കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടി. ദാഹോദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്‌കൂളിൽ പോയ ഒന്നാം ക്ലാസുകാരി തിരികെ എത്താത്തിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ക്രൂര സംഭവം പുറത്തായത് 55കാരനായ ഗോവിന്ദ് നട്ട് സംഭവത്തിൽ അറസ്റ്റിലായി. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്‌കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടുകയും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. വ്യാഴാഴ്ച സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തതോടെയാണ് കൊലപാതക വിവരം നാടാകെ അറിഞ്ഞത് എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെൺകുട്ടി സ്‌കൂളിൽ പോയിരുന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രിൻസിപ്പൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›