സ്വാതന്ത്ര്യ ദിനാഘോഷം;കനത്ത സുരക്ഷയില്‍ രാജ്യം;ചെങ്കോട്ടയില്‍ അതീവ ജാഗ്രത

ന്യൂഡല്ഹി: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്ഹി,മുംബൈ,കൊല്ക്കത്ത,ജെയ്പുര്,ബെംഗളുരു,അഹമദാബാദ്,ശ്രിനഗര്,ഹൈദരാബാദ് എന്നീ വന് നഗരങ്ങളിലും തന്ത്ര പ്രധാന സ്ഥലങ്ങളിലും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളിലും
 

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ജെയ്പുര്‍,ബെംഗളുരു,അഹമദാബാദ്,ശ്രിനഗര്‍,ഹൈദരാബാദ് എന്നീ വന്‍ നഗരങ്ങളിലും
തന്ത്ര പ്രധാന സ്ഥലങ്ങളിലും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളിലും ഒക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍
സുരക്ഷാ സേന അതീവ ജാഗ്രതയാണ് പാലിക്കുന്നത്,കര്‍ശന പരിശോധനയാണ് സുരക്ഷാ സേന നടത്തുന്നത്.

അതിനിടെ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്
ഖാലിസ്ഥാന്‍ അനുകൂല തീവ്ര നിലപാട് പുലര്‍ത്തുന്ന സിഖ് ഫോര്‍ ജസ്റ്റിസ് രംഗത്ത് വന്നു.

ഔദ്യോഗിക പ്രസ്താവനയിലൂടെ ഒരു കോടി രൂപയാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്.

തങ്ങള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം വേണമെന്നും പ്രസ്താവനയില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പറയുന്നു.

സിഖ് ഫോര്‍ ജസ്റ്റിസിന്‍റെ പ്രസ്താവനയെ ഗൗരവമായാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.അതുകൊണ്ട് തന്നെ
ചെങ്കോട്ടയില്‍ അതീവ ജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത്.
സിഖ് ഫോര്‍ ജസ്റ്റിസിന്‍റെ പ്രസ്താവനയില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ടുവേണം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാന്‍ എന്ന്
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.