ചൈന ജനാധിപത്യത്തിന് ഭീഷണി; ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് അമേരിക്ക

ഇന്ത്യ-പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ് വരയിലുണ്ടായ
 

ഇന്ത്യ-പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തെ യുഎസ് പ്രതിരോധ സെക്രട്ടറി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

സമാധാനം തകർക്കാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയർത്തുകയാണ്.

അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ജയശങ്കറുടെ പ്രതികരണം. അതിർത്തി കടന്നുള്ള തീവ്രവാദം അംഗീകരിക്കാനാകില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.