സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം; ഇരുവിഭാഗം സൈനികർക്കും പരുക്ക്

സിക്കിമിൽ ഇന്ത്യ-ചൈന അതിർത്തിയിൽ ശനിയാഴ്ച ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. മേഖലയിൽ ഇത് വലിയ ആശങ്കക്ക് വഴിവെച്ചതായും രണ്ട് സൈനികോദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ
 

സിക്കിമിൽ ഇന്ത്യ-ചൈന അതിർത്തിയിൽ ശനിയാഴ്ച ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. മേഖലയിൽ ഇത് വലിയ ആശങ്കക്ക് വഴിവെച്ചതായും രണ്ട് സൈനികോദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാഥുല സെക്ടറിന് സമീപത്താണ് ഇരുവിഭാഗത്തുമുള്ള സൈനികർ തമ്മിൽ ആക്രമണ സ്വഭാവത്തോടെ സംഘർഷമുണ്ടായത്. ഇരുവിഭാഗത്തും ചെറിയ പരുക്കുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 150ഓളം സൈനികരാണ് സംഘർഷ സമയത്ത് മേഖലയിലുണ്ടായിരുന്നത്.

സംഘർഷത്തിൽ നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനീസ് സൈനികർക്കും പരുക്കേറ്റതായി ഉദ്യോഗസ്ഥൻ പറയുന്നു. പ്രാദേശിക തലത്തിൽ തന്നെ ആശയവിനിമയം നടത്തി സംഘർഷം അവസാനിപ്പിക്കുകയായിരുന്നു.

സൈന്യം ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇതാദ്യമായല്ല അതിർത്തിയിൽ വെച്ച് ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടുന്നത്. ദോക് ലാമിൽ കഴിഞ്ഞ വർഷങ്ങളിൽ ഇരുവിഭാഗം സൈനികരും തമ്മിൽ നിരന്തരം സംഘർഷമുണ്ടായിരുന്നു.