ഇന്ത്യ-ചൈന പത്താംവട്ട കമാൻഡർതല ചർച്ച വിജയകരം; ഗോഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളിൽ നിന്ന് സൈനിക പിൻമാറ്റം

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചയിൽ ഡെപ്സാംഗ്, പട്രോളിംഗ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ
 

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പത്താംവട്ട കമാൻഡർതല ചർച്ച അവസാനിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചയിൽ ഡെപ്‌സാംഗ്, പട്രോളിംഗ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ ചർച്ചയുടെ ഭാഗമായി.

ഇന്ത്യയെ പ്രതിനിധീകരിച്ച് ജനറൽ പിജെകെ മേനോൻ, ചൈനയെ പ്രതിനിധീകരിച്ച് മിലിട്ടറി ചീഫ് മേജർ ജനറൽ ലിയു നിൻ എന്നിവരാണ് പങ്കെടുത്തത്. സംഘർഷ മേഖലകളിൽ നിന്നുള്ള സൈനിക പിൻമാറ്റം സംബന്ധിച്ച് ചർച്ചയിൽ ധാരണയായി.

ഗോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക പിൻമാറ്റം ധാരണയായി. അതേസമയം ഡെപ്‌സാംഗ്, ഡെചോക് എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റം ധാരണയായില്ല. ഡെപ്‌സാങ്ങുമായി ബന്ധപ്പെട്ട് ചൈന ചർച്ചക്ക് തയ്യാറാകുന്നത് ഇതാദ്യമായാണ്.