ഇന്ത്യ അവസരങ്ങളുടെ ഭൂമി; അമേരിക്കന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്ഹി: ഇന്ത്യയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ആത്മ നിര്ഭര് ഭാരതിലൂടെ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്വ്വ പ്രതാപത്തിലേക്ക്
 

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ആത്മ നിര്‍ഭര്‍ ഭാരതിലൂടെ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍വ്വ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു

യു.എസ് -ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച 45മത് വാര്‍ഷികത്തില്‍ ഇന്ത്യ ഐഡിയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ തുറന്നതും മാറ്റം സാധ്യമാകുന്നതും ആക്കിത്തീര്‍ത്തു. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ടെക് രംഗത്ത് വലിയ മാറ്റം സാധ്യമാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നഗരങ്ങളിലുള്ളതിനേക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുണ്ടെന്ന് അടുത്തിടെ ഒരു പഠനത്തില്‍ വ്യക്തമായി.

5ജി, ബിഗ് ഡാറ്റ അനലറ്റിക്‌സ്, ബ്ലോക് ചെയിന്‍ തുടങ്ങിയ മേഖലകളില്‍ ഇത് വലിയ അവസരമാണ് ഒരുക്കുന്നത്. രാജ്യത്തെ ഹെല്‍ത്ത് കെയര്‍, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, കാര്‍ഷിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ മോദി സ്വാഗതവും ചെയ്തു.