ഹോം › ദേശീയം

ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം; മോഹൻ ഭഗവത്

By News Desk · 01 Dec 2024, 08:30 PM

ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് ആർഎസ്എസ് ​തലവൻ മോഹൻ ഭഗവത്. നാഗ്പൂരിൽ നടന്ന ‘കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണെന്ന് കണക്കുകൾ പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക ജനസംഖ്യാ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന നിരക്കിന് താഴെയാകുമ്പോൾ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ്. ആ സമൂഹം അപ്രത്യക്ഷമാകാൻ ബാഹ്യ ഭീഷണികൾ ആവശ്യമില്ല. അതിനാൽ, നമ്മുടെ ജനസംഖ്യ 2.1-ൽ താഴെയാകരുത്. ലോകത്ത് നിന്ന് പല ഭാഷകളും സമൂഹങ്ങളും ഇതുമൂലം വേരറ്റുപോയെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Bharatham#india#Mohan Bhagwat#rss#rss leder

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›