ഇൻഡിഗോ വിമാന പ്രതിസന്ധി: ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
Dec 12, 2025, 15:24 IST
ഇൻഡിഗോ വിമാന പ്രതിസന്ധിക്ക് പിന്നാലെ ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരയെയാണ് പിരിച്ചുവിട്ടത്. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്‌ളൈറ്റ് ഓപറേഷൻസ് ഇൻസ്‌പെക്ടർമാരെയാണ് പുറത്താക്കിയത്
ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഓപറേഷൻസ് ഇൻസ്‌പെക്ടർ റിഷിരാജ് ചാറ്റർജി, സീനിയർ ഫ്‌ളൈറ്റ് ഓപറേഷൻസ് ഇൻസ്‌പെക്ടർ സീമ ജംനാനി, ഫൈറ്റ് ഓപറേഷൻസ് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ പൊഖ്‌റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്
ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് വ്യോമയാന മന്തര്ി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു