ഇറാനിൽ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരികെ എത്തിച്ചു; ജോധ്പൂരിൽ നിരീക്ഷണത്തിലാക്കി

ഇറാനിൽ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലേക്കാണ് ഇവരെയെത്തിച്ചത്. ലഡാക്കിൽ നിന്നുള്ള തീർഥാടകരാണ് ഇവർ. തിരിച്ചെത്തിച്ചവരെ 14 ദിവസം നിരീക്ഷണത്തിലാക്കി. ടെഹ്റാനിൽ നിന്നും ഇന്ന്
 

ഇറാനിൽ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലേക്കാണ് ഇവരെയെത്തിച്ചത്. ലഡാക്കിൽ നിന്നുള്ള തീർഥാടകരാണ് ഇവർ. തിരിച്ചെത്തിച്ചവരെ 14 ദിവസം നിരീക്ഷണത്തിലാക്കി.

ടെഹ്‌റാനിൽ നിന്നും ഇന്ന് പുലർച്ചെയാണ് ഇവരുമായി ഡൽഹിയിൽ വിമാനമെത്തിയത്. തുടർന്ന് ജോധ്പൂരിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്.

കൊറോണയെ തുടർന്ന് മധ്യേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഇറാൻ ആസ്ഥാനമായുള്ള മഹാൻ എയറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. രണ്ട് വിമാനങ്ങളിലായി 600 പേരെയാണ് തിരികെ എത്തിക്കുന്നത്. ഇതിൽ ആദ്യ സംഘമാണ് ഡൽഹിയിലെത്തിയത്.