{"vars":{"id": "89527:4990"}}

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; രണ്ട് ഭീകരരെ സൈന്യം വധിച്ചു
 

 

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്ടറിൽ ശനിയാഴ്ചയാണ് സംഭവം. നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപറേഷൻ. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. 

വിവരം ലഭിച്ചതിനെ തുടർന്ന് ഓപറേഷൻ പിംപിൾ ആരംഭിച്ചതായി സേനയുടെ വൈറ്റ് ചിനാർ കോർപ്‌സ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ തെരച്ചിൽ ആരംഭിച്ചു. ഇതോടെ അവർ വെടിയുതിർത്തു. ഓപറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണെന്നും സൈന്യം എക്‌സ് പോസ്റ്റിൽ അറിയിച്ചു. 

ബുധനാഴ്ച കിഷ്ത്വാറിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം ഓപറേഷൻ ആരംഭിക്കുകയായിരുന്നു.