യോഗി ആദിത്യനാഥിനെ വിമർശിച്ചു; ആംആദ്മി നേതാവ് സോംനാഥിന് നേരെ മഷി ആക്രമണം

ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. അമേഠിയിലേയും റായ്ബറേലിയിലും സ്കൂളുകളിലും ആശുപത്രികളിലും
 

ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

ആക്രമണം നടത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സോംനാഥിന് നേരെ മഷി ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.