അന്താരാഷ്ട്ര സർവീസുകൾ ഉടനില്ല; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിരോധനം നീട്ടി

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിരോധനം ഡിസംബർ 31 വരെ ഡി ജി സി എ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോവിഡ് നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
 

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിരോധനം ഡിസംബർ 31 വരെ ഡി ജി സി എ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോവിഡ് നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് നടപടി. വന്ദേ ഭാരത് സർവീസുകളും എയർ ബബിൾ കരാറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തുന്ന പ്രത്യേക സർവീസുകളും തുടരും. അതേസമയം കാർഗോ സർവീസുകൾക്ക് നിയന്ത്രമില്ല .

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ മാർച്ച് 25 മുതലാണ് രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കിയത്. പിന്നീട് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാൻ വന്ദേഭാരത് ദൗത്യം ആരംഭിച്ചിരുന്നു. മെയ് 25ന് ആഭ്യന്തര സർവീസിന് അനുമതി നൽകുകയും ചെയ്തു.

നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. യുഎസ്, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയാണിത്. കരാറിലേർപ്പെടുന്ന ഇരു രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി വിമാന സർവീസുകൾ നടത്താൻ തടസ്സമില്ല.