അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരും

അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അഞ്ചാം ഘട്ട ലോക്ക് നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ
 

അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അഞ്ചാം ഘട്ട ലോക്ക് നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാർഗനിർദേശം ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിസിഎ നിലപാട് വ്യക്തമാക്കിയത്

അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യഥാസമയം വിദേശ എയർലൈൻസുകളെ വിവരം അറിയിക്കുമെന്നും ഡിജിസിഎ അറിയിച്ചു. രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അൺലോക്ക് വൺ മൂന്നാം ഘട്ടമെത്തുമ്പോഴേക്കും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും അന്താരാഷ്ട്ര സർവീസുകൾ സംബന്ധിച്ച തീരുമാനമുണ്ടാകു.