അയോധ്യ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു
Feb 9, 2026, 17:33 IST
അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്മാൻ ഫരീദാബാദിലെ ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആക്രമണത്തിലാണ് സംഭവം. ജമ്മു കാശ്മീർ സ്വദേശിയായ അബ്ദുൽ റഹ്മാനെ കഴിഞ്ഞ ദിവസമാണ് കാശ്മീരിലെ നിംക ജയിലിൽ നിന്നും ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്
മൃതദേഹം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കാശ്മീരിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ഓഗസ്റ്റിലാണ് രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ അബ്ദുൽ റഹ്മാനെ പോലീസ് പിടികൂടിയത്
ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പോലീസ്, ഐബി എന്നിവയുടെ സംയുക്ത നീക്കത്തിലാണ് രാജസ്ഥാനിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം മകനെ ബോധപൂർവം കേസിൽ കുടുക്കിയതാണെന്നാണ് അബ്ദുൽ റഹ്മാന്റെ അമ്മയുടെ ആരോപണം