ഡൽഹിയിൽ ഐ എസ് ബന്ധമുള്ള മൂന്ന് തീവ്രവാദികൾ പിടിയിൽ

ഡൽഹിയിൽ മൂന്ന് ഐഎസ് തീവ്രവാദികൾ പിടിയിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വസീറാബാദിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഡൽഹി സ്പെഷ്യൽ സെൽ ഇവരെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.
 

ഡൽഹിയിൽ മൂന്ന് ഐഎസ് തീവ്രവാദികൾ പിടിയിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വസീറാബാദിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഡൽഹി സ്‌പെഷ്യൽ സെൽ ഇവരെ പിടികൂടിയത്.

തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. സംശയാസ്പദമായ വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലോധി കോളനിയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വിവിധ ഏജൻസികൾ ഇവരെ ചോദ്യം ചെയ്യുകയാണ്

ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. വിദേശ കേന്ദ്രമാണ് ഇവരെ നിയന്ത്രിച്ചിരുന്നതെന്നും ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വലിയ ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായും ഡൽഹി പോലീസ് അറിയിക്കുന്നു