ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യം; ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറെ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ആദ്യം പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം വിനയ് സഹസ്രാബുധകിന് രാജ്യസഭയിൽ
 

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ഏറെ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ആദ്യം പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം വിനയ് സഹസ്രാബുധകിന് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ ഐഎസ് ഭീകര സംഘടനകളിൽ ചേർന്നിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിക്കുന്നു

ഐഎസ് ബന്ധമുള്ളവർക്കെതിരെ ഇതുവരെ 17 കേസുകൾ രജിസ്റ്റർ ചെയ്തു. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി 122 പേർ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങൾ വവി നടക്കുന്ന ഐഎസ് പ്രചാരണം എൻഐഎ നിരീക്ഷിക്കുന്നുണ്ട്. ബംഗാൾ, രാജസ്ഥാൻ, ബിഹാർ, യുപി, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിലും ഐഎസ് ഭീകര സ്വാധീനമുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാകുന്നു.

കൂടുതൽ പേർ അറസ്റ്റിലായത് തമിഴ്‌നാട്ടിലാണെന്ന് നേരത്തെ എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന ആക്രമണത്തിൽ കേരളത്തിൽ നിന്നു പോയവർ ചാവേറുകളായെന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ.