{"vars":{"id": "89527:4990"}}

കുറേ വർഷമായുള്ള ആഗ്രഹമാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി
 

 

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം അറിയിച്ച് നടി ഗൗതമി. രാജപാളയം മണ്ഡലത്തിൽ മത്സരിക്കാനാണ് നടിയുടെ നീക്കം. ഇക്കാര്യം അവർ അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചു. 

രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുറേ വർഷമായി അവിടെ മത്സരിക്കാൻ മനസ് കൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റി തരുമെന്നാണ് പ്രതീക്ഷയെന്നും ഗൗതമി പറഞ്ഞു

നിലവിൽ അണ്ണാഡിഎംകെയുടെ പ്രചാരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നത്.