ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിക്കും വൈഎസ്ആര്‍ കോര്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതി. സുപ്രീംകോടതി ജഡ്ജി എന്‍.വി. രമണയ്ക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
ജസ്റ്റീസ് രമണയുടെ കുടുംബത്തിന് ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്ബാദനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജഗന്മോഹന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്ത് അയച്ചത്.