പരിഹാസങ്ങൾക്ക് മറുപടി; 53ാം വയസ്സിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

നിരന്തരമായ പരിഹാസങ്ങൾക്ക് മറുപടി നൽകാനൊരുങ്ങി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹ്തോ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് രൂക്ഷമായ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും
 

നിരന്തരമായ പരിഹാസങ്ങൾക്ക് മറുപടി നൽകാനൊരുങ്ങി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്‌തോ. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹ്‌തോ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് രൂക്ഷമായ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതോടെ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുകയാണ് മഹ്‌തോ

53ാം വയസ്സിലാണ് മഹ്‌തോ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റർ കോളജിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. 2006ൽ എംഎൽഎ ആയിരിക്കെ മഹ്‌തോ തന്നെ ഇടപെട്ടാണ് ഈ കോളജ് സ്ഥാപിച്ചത്.

നിരന്തരമായ വിമർശനങ്ങൾ ഉൾക്കൊണ്ടാണ് വിദ്യാഭ്യാസം പുനരാരംഭിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. താൻ വിദ്യാഭ്യാസ മന്ത്രിയായത് മുതൽ തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. ഒരു രാഷ്ട്രീയക്കാരനായതു കൊണ്ട് തന്നെ പൊളിറ്റിക്കൽ സയൻസ് ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു