മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജെയ്‌സിംഗ് റാവു ബിജെപി വിട്ടു

മഹാരാഷ്ട്രയിൽ ഏക്നാഥ് ഖഡ്സെക്ക് പുറമെ മറ്റൊരു നേതാവ് കൂടി ബിജെപി വിട്ടു. മുൻ കേന്ദ്രമന്ത്രിയായ ജെയ്സിംഗ് റാവുവാണ് ഇന്ന് രാജിവെച്ചത്. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന്
 

മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഖഡ്‌സെക്ക് പുറമെ മറ്റൊരു നേതാവ് കൂടി ബിജെപി വിട്ടു. മുൻ കേന്ദ്രമന്ത്രിയായ ജെയ്‌സിംഗ് റാവുവാണ് ഇന്ന് രാജിവെച്ചത്. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിന് തന്റെ രാജിക്കത്ത് കൈമാറിയതായി റാവു അറിയിച്ചു

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരം തനിക്ക് നൽകുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തോളമായി തന്നെ അവഗണിക്കുകയാണ്. അതിനാൽ രാജിവെക്കുന്നു. എംഎൽഎയോ എംപിയോ ആകാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അത്തരമൊരു അവസരം നൽകിയില്ല

പാർട്ടിയെ വളർത്താൻ പ്രയത്‌നിച്ചവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും റാവു പറഞ്ഞു. അതേസമയം റാവുവിന്റെ രാജിയിൽ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല