ജാമിയ മിലിയ ലൈബ്രറിയിൽ കയറി വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ഡൽഹി പോലീസ്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലയ ഇസ്ലാമിയ ക്യാമ്പസിലെ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂര മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ലൈബ്രറിയിലെ റീഡിംഗ്
 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലയ ഇസ്ലാമിയ ക്യാമ്പസിലെ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂര മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് അപ്രതീക്ഷിതമായി ഡൽഹി പോലീസ് ആക്രമണം അഴിച്ചുവിടുന്നത്.

ക്യാമ്പസിലെ എംഎ, എം ഫിൽ സെക്ഷനിൽ നിന്നുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാർഥികൾ ബസ് കത്തിച്ചുവെന്ന് ആരോപിച്ചാണ് ഡിസംബർ 15ന് ക്യാമ്പസിനുള്ളിൽ കയറി പോലീസ് ആക്രമണം നടത്തിയത്. എന്നാൽ പോലീസ് തന്നെ ബസ് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.