ഹോം › ദേശീയം

ജമ്മു കാശ്മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

By MJ Desk · 14 Aug 2024, 02:54 PM

ജമ്മു കാശ്മീരിലെ ദോഡയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് നിന്ന് രക്തത്തിൽ കുതിർന്ന ബാഗുകളും എം 4 കാർബൈൻ തോക്കുകളും കണ്ടെടുത്തു. വനപ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിലാരംഭിച്ചത്. ചൊവ്വാഴ്ച രാത്രിയാരംഭിച്ച ഏറ്റുമുട്ടൽ ഇന്നും തുടരുകയാണ് ഓഗസ്റ്റ് 10ന് അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിയും അന്ന് കൊല്ലപ്പെട്ടിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#encounter#kashmir

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›