ശ്രീനഗറിൽ ഏറ്റുമുട്ടൽ: ഒരു പോലീസുകാരന് വീരമൃത്യു; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

കാശ്മീർ ശ്രീനഗറിലെ പന്താ ചൗക്കിൽ പട്രോളിംഗ് ഡ്യൂട്ടിലുണ്ടായിരുന്ന സിആർപിഎഫ് സംഘത്തിന് നേർക്ക് ഭീകരരുടെ വെടിവെപ്പ്. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ
 

കാശ്മീർ ശ്രീനഗറിലെ പന്താ ചൗക്കിൽ പട്രോളിംഗ് ഡ്യൂട്ടിലുണ്ടായിരുന്ന സിആർപിഎഫ് സംഘത്തിന് നേർക്ക് ഭീകരരുടെ വെടിവെപ്പ്. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു പോലീസുകാരൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. എഎസ്‌ഐ ബാബു റാമാണ് വീരമൃത്യു വരിച്ചത്.