ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 15 പേർക്ക് പരുക്ക്

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20നാണ് സ്ഫോടനം നടന്നത്. ശ്രീനഗറിലെ ഹരി സിംഗ് സ്ട്രീറ്റിലാണ്
 

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20നാണ് സ്‌ഫോടനം നടന്നത്.

ശ്രീനഗറിലെ ഹരി സിംഗ് സ്ട്രീറ്റിലാണ് സ്‌ഫോടനം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ച ശേഷം സുരക്ഷ സൈന്യം ഏറ്റെടുത്തു

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ജമ്മു കാശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. കഴിഞ്ഞാഴ്ച സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റിരുന്നു.

ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ച ശേഷം അടുത്തിടെയാണ് സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കേന്ദ്രം ഒഴിവാക്കിയത്.