ജാർഖണ്ഡിൽ മുൻ എംഎൽഎക്ക് പിന്നാലെ ചീഫ് വിപ്പും ബിജെപി വിട്ടു

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ജാർഖണ്ഡിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. പാർട്ടി ചീഫ് വിപ്പ് രാജിവെച്ച് ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ ദിവസം മുൻ എംഎൽഎയും
 

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ജാർഖണ്ഡിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. പാർട്ടി ചീഫ് വിപ്പ് രാജിവെച്ച് ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയൻ പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ ദിവസം മുൻ എംഎൽഎയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു

ബിജെപി ചീഫ് വിപ്പായ രാധാകൃഷ്ണ കിഷോറാണ് ബിജെപി വിട്ടത്. ചത്തർപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാധാകൃഷ്ണ കിഷോർ. ഇത്തവണ രാധാകൃഷ്ണ കിഷോറിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജി

മുൻ എംഎൽഎ ഉമാശങ്കർ അകേല ഞായറാഴ്ച പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ബർഹിയിൽ സീറ്റ് നൽകാതിരുന്നതിനെ തുടർന്നാണ് അകേല പാർട്ടി വിട്ടത്.