ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ യുവതി എബിവിപി നേതാവ് കൊമാൽ ശർമ; തെളിവ് സഹിതം സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുമ്പോൾ നടപടിയെടുക്കാമെന്ന് ഗതികെട്ട്‌ ഡൽഹി പോലീസ്

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ കുറച്ചുപേർ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ ഡൽഹി പോലീസിന്റെ ഒളിച്ചു കളി തുടരുന്നു. അക്രമികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടും
 

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ കുറച്ചുപേർ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ ഡൽഹി പോലീസിന്റെ ഒളിച്ചു കളി തുടരുന്നു. അക്രമികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഡൽഹി പോലീസ് ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവിൽ സോഷ്യൽ മീഡിയയുടെ ഇടപെടൽ ശക്തമായതോടെ അക്രമി സംഘത്തിലെ വനിതയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

മുഖംമൂടി ധരിച്ചെത്തിയ യുവതിയെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് അറിയിച്ചു. ഇന്ത്യാ ടുഡെ നടത്തിയ അന്വേഷണത്തിൽ മുഖംമൂടി ധരിച്ചെത്തിയ വനിതാ അക്രമി എബിവിപി നേതാവായ കൊമാൽ ശർമയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഡൽഹി പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു

യുവതിയുടെ ചിത്രം ട്വീറ്റ് ചെയ്ത് നിരവധി പേർ ഡൽഹി പോലീസിനെ ടാഗ് ചെയ്തും തുടങ്ങിയതോടെയാണ് ഗതികെട്ട് പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജനുവരി 5ന് നടന്ന അക്രമത്തിൽ എട്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല