വിദ്യാർഥികളേക്കാൾ സുരക്ഷ ഇവിടെ പശുക്കൾക്കാണ്; പ്രതിഷേധങ്ങളെ അക്രമങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കരുതെന്നും ട്വിങ്കിൾ ഖന്ന

ജെ എൻ യു ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി നടി ട്വിങ്കിൾ ഖന്ന. വിദ്യാർഥികളേക്കാൾ സുരക്ഷ പശുക്കൾക്ക് ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ട്വിങ്കിൾ ട്വിറ്ററിൽ കുറിച്ചു. പ്രതിഷേധങ്ങളെ അക്രമങ്ങൾ
 

ജെ എൻ യു ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി നടി ട്വിങ്കിൾ ഖന്ന. വിദ്യാർഥികളേക്കാൾ സുരക്ഷ പശുക്കൾക്ക് ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ട്വിങ്കിൾ ട്വിറ്ററിൽ കുറിച്ചു. പ്രതിഷേധങ്ങളെ അക്രമങ്ങൾ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കരുതെന്നും ട്വിങ്കിൾ ഖന്ന പറഞ്ഞു.

പശുക്കൾക്ക് വിദ്യാർഥികളേക്കാൾ സുരക്ഷ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ കൂടുതൽ പ്രതിഷേധങ്ങളുണ്ടാകും. കൂടുതൽ ജനങ്ങൾ തെരുവിലിറങ്ങും. അക്രമം കൊണ്ട് പ്രതിഷേധം അടിച്ചമർത്താൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. മുംബൈ മിററിലെ വാർത്ത പങ്കുവെച്ചു കൊണ്ടായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്

അതേസമയം വിഷയത്തിൽ ട്വിങ്കിളിന്റെ ഭർത്താവ് അക്ഷയ് കുമാറിന്റെ പ്രതികരണം വന്നിട്ടില്ല. സംഘ്പരിവാർ ബന്ധം എന്നും കാത്തുസൂക്ഷിക്കുന്ന നടനാണ് അക്ഷയ് കുമാർ.