ജെ എൻ യു പ്രക്ഷോഭം: വിദ്യാർഥികളുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചർച്ച നടത്തും

ഫീസ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ജെ എൻ യു വിദ്യാർഥികളെ അനുനയിപ്പിക്കാനുള്ള നീക്കം മാനവവിഭവ ശേഷി മന്ത്രാലയം ആരംഭിച്ചു. പ്രശ്നം പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
 

ഫീസ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ജെ എൻ യു വിദ്യാർഥികളെ അനുനയിപ്പിക്കാനുള്ള നീക്കം മാനവവിഭവ ശേഷി മന്ത്രാലയം ആരംഭിച്ചു. പ്രശ്‌നം പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ജെ എൻ യു വിദ്യാർഥി യൂനിയൻ പ്രതിനിധികളുമായി ചർച്ച നടത്തും.

ഇന്നലെ വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജാണ് പോലീസ് നടത്തിയത്. രാത്രി തെരുവു വിളക്കുകൾ അണച്ച ശേഷം പോലീസ് വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി വൈകിയതിനാൽ ചർച്ചയില്ലെന്നും വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടണമെന്നും ഭാരവാഹികളോട് പോലീസ് ആവശ്യപ്പെട്ടു. ചർച്ച നടത്താതെ മടങ്ങില്ലെന്ന് നേതാക്കളും വിദ്യാർഥികളും അറിയിച്ചതോടെയാണ് തെരുവുവിളക്കുകൾ അണച്ച് വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചത്.