ജെ എൻ യു വിദ്യാർഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി

ഹോസ്റ്റൽ ഫീസ് വർധനവിൽ പ്രതിഷേധിച്ച് ജെ എൻ യു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തി വീശി. ബിക്കാജി കാമ
 

ഹോസ്റ്റൽ ഫീസ് വർധനവിൽ പ്രതിഷേധിച്ച് ജെ എൻ യു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തി വീശി.

ബിക്കാജി കാമ പ്ലേസ് മെട്രോ സ്‌റ്റേഷൻ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇവരെ തടയുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ് വിദ്യാർഥികൾ രാഷ്ട്രപതി ഭവൻ മാർച്ച് സംഘടിപ്പിച്ചത്.

ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധനവ് പൂർണമായും പിൻവലിക്കും വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ ബഹിഷ്‌കരിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

ഫീസ് വർധനവ് പിൻവലിക്കുക, വൈസ് ചാൻസലർ രാജിവെക്കുക, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ രാഷ്്ട്രപതിക്ക് കത്ത് അയച്ചിരുന്നു.