ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കാലുകൾ തല്ലിയൊടിക്കണം, വീടിന് തീയിടണം: ബിജെപി നേതാവ്
ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനർജി. തുടർന്നും ആരെങ്കിലും ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവരുടെ കാലുകൾ തല്ലിയൊടിക്കണമെന്നും വീടിന് തീയിടണമെന്നും
Jun 20, 2020, 15:59 IST
ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനർജി. തുടർന്നും ആരെങ്കിലും ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവരുടെ കാലുകൾ തല്ലിയൊടിക്കണമെന്നും വീടിന് തീയിടണമെന്നും ജോയ് ബാനർജി ആവശ്യപ്പെട്ടു
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പനങ്ങളെ എല്ലാവരും ബഹിഷ്കരിക്കണം. ചൈനീസ് ഉത്പന്നങ്ങൾ ആരാണോ തുടർന്നും ഉപയോഗിക്കുന്നത് അതിൽ നിന്ന് അവർ പിൻമാറണം. അല്ലെങ്കിൽ അവരുടെ കാലുകൾ തല്ലിയൊടിക്കുകയും വീടിന് തീയിടുകയും വേണമെന്ന് ഇയാൾ പറഞ്ഞു