ഹോം › ദേശീയം

ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്; കുതിരയെ പോലെ ജോലി ചെയ്യണമെന്നും സുപ്രീം കോടതി

By MJ Desk · 13 Dec 2024, 11:56 AM

ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും ജഡ്ജിമാർ സന്ന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ, സരിത ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഫേസ്ബുക്കിൽ നിന്ന് അകലം പാലിക്കണം. അവർ വളരെയധികം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വിധിന്യാങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാൽ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തിൽ പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി അമികസ്‌ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സബ്മിഷനെ തുടർന്നാണ് വനിതാ ജഡ്ജിമാർക്കെതിരായ പരാതികൾ ഉയർന്നത്. പ്രകടന മികവിന്റെ പേരിലാണ് 2023 നവംബർ 11ന് ആയിരുന്നു ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#supreme court

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›