ഹോം › ദേശീയം

പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി; ഇലക്ട്രിക് ലൈനിൽ തട്ടി കത്തിയെരിഞ്ഞ് അജ്ഞാതൻ

By MJ Desk · 07 Dec 2024, 11:02 AM

ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുന്നിലേക്ക് ചാടി അജ്ഞാതന് ദാരുണാന്ത്യം. റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പ്രവേശിച്ചതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ഒരാൾ ചാടുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ഗോവ എക്‌സ്പ്രസിന്റെ ഓവർഹെഡ് ഇലക്ട്രിക്കൽ ഉപകരങ്ങളിൽ തട്ടിയാണ് ഇയാൾ കത്തിയെരിഞ്ഞത്. ഹസ്രത് നിസാമുദ്ദീൻ-വാസ്‌കോഡ ഗാമ ട്രെയിനിന് മുഖലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ റെയിൽവേ പോലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇതേ തുടർന്ന് 45 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. 40നും 45നും ഇടയിൽ പ്രായമുള്ള ആളാണ് മരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#train accident

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›