{"vars":{"id": "89527:4990"}}

സുപ്രീം കോടതിയുടെ 53ം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു
 

 

ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 7 വിദേശരാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 

2027 ഫെബ്രുവരി 9 വരെ സൂര്യകാന്തിന് പദവിയിൽ തുടരാം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാധ് സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. 42ാം വയസിലാണ് അദ്ദേഹം ഹൈക്കോടതി അഭിഭാഷകനാകുന്നത്. 2018ൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019ൽ സുപ്രീം കോടതിയിലെത്തി.