സുപ്രീം കോടതിയെ നയിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്; ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും
Nov 24, 2025, 08:05 IST
ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജി20 ഉച്ചകോടിയിൽ ആയതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തേക്കില്ല
ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്‌ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസാണ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.