ഹനുമാൻ ചാലിസ കൊണ്ടും നിർത്തിയില്ല; രാമക്ഷേത്ര നിർമാണത്തിന് 11 വെള്ളി ഇഷ്ടികകൾ അയച്ചു കൊടുത്ത് കമൽനാഥ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 11 വെള്ളി ഇഷ്ടികകൾ അയച്ചു കൊടുത്തതായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. ബുധനാഴ്ച നടക്കാനിരിക്കുന്ന ഭൂമി പൂജയെ ചരിത്ര സംഭവമായി വിശേഷിപ്പിച്ച കമൽനാഥ്
 

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 11 വെള്ളി ഇഷ്ടികകൾ അയച്ചു കൊടുത്തതായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. ബുധനാഴ്ച നടക്കാനിരിക്കുന്ന ഭൂമി പൂജയെ ചരിത്ര സംഭവമായി വിശേഷിപ്പിച്ച കമൽനാഥ് കോൺഗ്രസ് അംഗങ്ങളുടെ സംഭാവനയോടെയാണ് 11 ഇഷ്ടികകൾ വാങ്ങി അയച്ചു നൽകിയത്.

ജനങ്ങളിൽ നിന്ന് പണം പിരിച്ചു വാങ്ങിയതാണ് വെള്ളി ഇഷ്ടികകളെന്ന് കമൽനാഥ് പറഞ്ഞു. ഭൂമി പൂജക്ക് മുന്നോടിയായി തന്റെ വസതിയിൽ കമൽനാഥ് ഹനുമാൻ ചാലിസ പരായണം നടത്തിയിരുന്നു.