ഹോം › ദേശീയം

കന്നഡ നടി ശോഭിത ശിവണ്ണ ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു

By News Desk · 01 Dec 2024, 08:11 PM

ഹൈദരാബാദ്: പ്രശസ്ത കന്നഡ സിനിമാ-സീരിയൽ താരം ശോഭിത ശിവണ്ണ ആത്മഹത്യ ചെയ്തു. ഗച്ചിബൗളി ശ്രീറാം നഗർ കോളനിയിലെ സിബ്ലോക്കിലെ വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്. ശോഭിതയുടെ മരണവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഗച്ചിബൗളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. കന്നഡ സിനിമകളിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിച്ചേർന്ന നടി തെലുങ്ക് സിനിമകളിലും സജീവ സാന്നിധ്യമാണ്. ‘എറിയോണ്ട്ല തൂ’, ‘എടിഎം’, ‘ഒന്ന് കഥേ ഹേല’, ‘ജാക്ക്പോട്ട്’, ‘അപ്പാർട്ട്മെൻ്റ് ടു മർഡർ’, ‘വന്ദന’ എന്നീ സിനിമകളിൽ നടി അഭിനയിച്ചു. കൂടാതെ, ‘ബ്രഹ്മഗന്തു’, ‘നിനിദാലെ’ എന്നീ ടിവി സീരിയലുകളിലും വേഷമിട്ടു. ഇപ്പോൾ തെലുങ്ക് സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച വരികയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം. ഭർത്താവ് സുധീറിനൊപ്പം ശ്രീരാംനഗർ കോളനിയിലാണ് നടിയുടെ താമസം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരത്തിന്റെ ആത്മഹത്യാ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബാംഗ്ലൂരിലേക്ക് മാറ്റും. സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ അവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dead#investigation#Kannada actor#police#Shobitha Shivanna

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›