കാർഗിൽ വിജയസ്മരണയിൽ രാജ്യം; സൈനികരുടെ ധീരത വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി

കാർഗിൽ വിജയത്തിന്റെ 21ാം വാർഷിക സ്മരണയിൽ രാജ്യം. സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ വിജയസന്ദേശത്തിൽ പറഞ്ഞു On #KargilVijayDiwas,
 

കാർഗിൽ വിജയത്തിന്റെ 21ാം വാർഷിക സ്മരണയിൽ രാജ്യം. സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ വിജയസന്ദേശത്തിൽ പറഞ്ഞു

കാർഗിൽ പോരാളികളുടെ ധീരത എക്കാലവും ഓർമിക്കപ്പെടും. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ദേശീയ യുദ്ധസ്മാരകത്തിലും ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുഷ്പചക്രം സമർപ്പിച്ചു. കര, വ്യോമ, നാവിക സേനാ വിഭാഗ തലവൻമാരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു