കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്; യെദ്യൂരപ്പ സർക്കാരിന് നിർണായകം

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യെദ്യുരപ്പ സർക്കാരിന് ഉപതെരഞ്ഞെടുപ്പ് അതി നിർണായകമാണ്. സർക്കാർ നിലനിൽക്കണമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലേക്കെങ്കിലും ബിജെപിക്ക് ജയിക്കണം.
 

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യെദ്യുരപ്പ സർക്കാരിന് ഉപതെരഞ്ഞെടുപ്പ് അതി നിർണായകമാണ്. സർക്കാർ നിലനിൽക്കണമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലേക്കെങ്കിലും ബിജെപിക്ക് ജയിക്കണം. ഇതിനായില്ലെങ്കിൽ യെദ്യൂരപ്പക്ക് അധികാരം നഷ്ടപ്പെടും.

സഖ്യസർക്കാർ വീണതിന് ശേഷം കോൺഗ്രസും ജെഡിഎസും തമ്മിലുള്ള സഖ്യം തകർന്നിരുന്നു. ഇരു പാർട്ടികളും വെവ്വേറെയാണ് ഇത്തവണ മത്സരിക്കുന്നത്. ഇതാണ് ബിജെപിക്ക് ആശ്വാസമാകുന്നതും. 12 സീറ്റിലെങ്കിലും വിജയിക്കുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.

നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രന്റെ ഉൾപ്പെടെ 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിൽ വേണ്ടത്. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 17 എംഎൽഎമാർ രാജിവെച്ച് ബിജെപിയിലേക്ക് ചാടിയതോടെയാണ് മുമ്പുണ്ടായിരുന്ന ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാർ വീണത്.