തലയിൽ കാർഡ് ബോർഡ് പെട്ടിയുമായി പരീക്ഷയെഴുതുന്ന വിദ്യാർഥികൾ; കോപ്പിയടി തടയാനെന്ന് വിശദീകരണം, വിവാദം

കർണാടക ഹവേരി ജില്ലയിലെ സ്വകാര്യ കോളജിൽ വിദ്യാർഥികളെ തലയിൽ കാർഡ് ബോർഡ് പെട്ടികൾ ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവം വിവാദമാകുന്നു. കോപ്പിയടി തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നായിരുന്നു
 

കർണാടക ഹവേരി ജില്ലയിലെ സ്വകാര്യ കോളജിൽ വിദ്യാർഥികളെ തലയിൽ കാർഡ് ബോർഡ് പെട്ടികൾ ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവം വിവാദമാകുന്നു. കോപ്പിയടി തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം

ഭഗത് പ്രീ യൂനിവേഴ്‌സിറ്റി കോളജിലാണ് സംഭവം. കോളജ് മാനേജ്‌മെന്റ് തന്നെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം വിവരമറിഞ്ഞത്. കോളജിലെ പരീക്ഷക്ക് കോപ്പിയടി പതിവായതോടെയാണ് ഇത്തരത്തിലൊരു പരീക്ഷണം

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവാദവും ആരംഭിച്ചു. കോളജിനെതിരെ നിരവധി പേർ രംഗത്തുവരികയും ചെയ്തു. സംസ്ഥാന സർക്കാർ വിശദീകരണം തേടി കോളജിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.