മഞ്ഞളും ഉപ്പുവെള്ളവും കൊവിഡിനെ ചെറുക്കും; കർണാടകയിലെ ബിജെപിക്കാരനായ ആരോഗ്യമന്ത്രി

ഉപ്പുവെള്ളവും മഞ്ഞളും കൊവിഡിനെ പ്രതിരോധിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബി ശ്രീരാമലു. ബെല്ലാരിയിൽ മാധ്യമപ്രവർത്തകരോടാണ് തന്റെ വിഡ്ഡിത്തം ആരോഗ്യമന്ത്രി പങ്കുവെച്ചത്. ഉപ്പും മഞ്ഞളും കലക്കിയ വെള്ളം
 

ഉപ്പുവെള്ളവും മഞ്ഞളും കൊവിഡിനെ പ്രതിരോധിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബി ശ്രീരാമലു. ബെല്ലാരിയിൽ മാധ്യമപ്രവർത്തകരോടാണ് തന്റെ വിഡ്ഡിത്തം ആരോഗ്യമന്ത്രി പങ്കുവെച്ചത്.

ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച് കവിൾ കൊള്ളുന്നവർക്ക് കൊവിഡ് ഭേദമായിട്ടുണ്ട് എന്നായിരുന്നു ഇയാളുടെ വാദം. ചൂട് വെള്ളം കുടിക്കുന്നതും ശീലമാക്കണം. ഇതും കൊറോണ വരാനുള്ള സാധ്യത ഇല്ലാതാക്കും. ചൈനയിലെ ആളുകളും ഇത് ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു

താനൊരു ഡോക്ടറല്ലെന്നും ചില ആരോഗ്യ ലേഖനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും ശ്രീരാമലു പറഞ്ഞു. വെയിലത്തിറങ്ങി നിന്നാൽ കൊവിഡ് ഭേദപ്പെടുമെന്ന മണ്ടത്തരവും മുമ്പ് ശ്രീരാമലു പറഞ്ഞിട്ടുണ്ട്.

കർണാടകയിൽ 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 384 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 104 പേർ രോഗമുക്തരായി.