ലോക്ക് ഡൗണിൽ ജനം അടച്ചുപൂട്ടി വീട്ടിൽ; എംഎൽഎ പേരക്കുട്ടിക്കൊപ്പം നടുറോഡിൽ കളിയും

ലോക്ക് ഡൗൺ നിലനിൽക്കെ കർണാടകയിൽ പേരക്കുട്ടിക്കൊപ്പം ടോയ് കാർ ഓടിച്ച് കളിയുമായി എംഎൽഎ. ഗുബ്ബയിലെ ജെഡിഎസ് എംഎൽഎയായ എസ് ആർ ശ്രീനിവാസാണ് സർക്കാർ നിർദേശങ്ങൾ ലംഘിച്ച് പേരക്കുട്ടിക്കൊപ്പം
 

ലോക്ക് ഡൗൺ നിലനിൽക്കെ കർണാടകയിൽ പേരക്കുട്ടിക്കൊപ്പം ടോയ് കാർ ഓടിച്ച് കളിയുമായി എംഎൽഎ. ഗുബ്ബയിലെ ജെഡിഎസ് എംഎൽഎയായ എസ് ആർ ശ്രീനിവാസാണ് സർക്കാർ നിർദേശങ്ങൾ ലംഘിച്ച് പേരക്കുട്ടിക്കൊപ്പം നടുറോഡിൽ ഇറങ്ങിയത്.

തുംകൂറിലൂടെ കടന്നുപോകുന്ന ദേശീയ പാതയിലാണ് പേരക്കുട്ടിയുമൊന്നിച്ച് എംഎൽഎ ഇറങ്ങിയത്. ഇരുവരുടെയും ദൃശ്യങ്ങൾ ആളുകൾ പകർത്താൻ ആരംഭിച്ചതോടെയാണ് ഇയാൾ റോഡിൽ നിന്ന് മാറിയത്. എസ് പി ഓഫീസിന് മുന്നിലൂടെയായിരുന്നു എംഎൽഎയുടെയും പേരക്കുട്ടിയുടെയും ഉല്ലാസം