കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെഡിയു നേതാവുമായ എസ് എൽ ധർമഗൗഡയെ മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കണ്ടെത്തി. 64 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ
 

കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെഡിയു നേതാവുമായ എസ് എൽ ധർമഗൗഡയെ മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കണ്ടെത്തി. 64 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. ധർമഗൗഡ കൗൺസിൽ ഉപാധ്യക്ഷ സ്ഥാനം വഹിക്കുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ അടുത്തിടെ പ്രതിഷേധം നടത്തിയിരുന്നു.

കൗൺസിൽ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ നീക്കാൻ വേണ്ടി ബിജെപിയുമായി അവിഹിത സഖ്യമുണ്ടാക്കിയെന്ന് ആരോപിച്ച് ധർമഗൗഡയെ കൗൺസിൽ യോഗത്തിനിടെ കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം ചെയ്തിരുന്നു.