{"vars":{"id": "89527:4990"}}

കരൂർ ആൾക്കൂട്ട ദുരന്തം: വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

 

കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടി വി കെ അധ്യക്ഷൻ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകി. കേസിൽ നേരത്തെയും വിജയ്‌യെ സിബിഐ ചോദ്യം ചെയ്തിരുന്നു

നാളെ രാവിലെ 11 മണിക്ക് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചു വരുത്തിയതെന്നാണ് വിവരം. 

കരൂർ ടിവികെ റാലിക്ക് വിജയ് വൈകി എത്തിയത് എന്തുകൊണ്ട്, ദുരന്തത്തിന് തൊട്ടുപിന്നാലെ സ്ഥലത്ത് നിന്ന് മടങ്ങിയത് എന്താണ് തുടങ്ങിയ കാര്യങ്ങളാണ് കഴിഞ്ഞ തവണ ചോദിച്ചിരുന്നത്. 2025 സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു.