{"vars":{"id": "89527:4990"}}

കരൂർ ആൾക്കൂട്ട ദുരന്തം: വിജയ്‌യെ പ്രതി ചേർത്തേക്കും, മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തും
 

 

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർത്തേക്കും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാനാണ് സാധ്യത. മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തുമെന്നാണ് അറിയുന്നത്

വിജയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് മൊഴി നൽകിയിരുന്നു. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. 30,000ലധികം പേർ എത്തിയത് അപകടത്തിലേക്ക് നയിച്ചതിന് കാരണമാകാമെന്നും സിബിഐയോട് പോലീസ് പറഞ്ഞു

ഇന്് രാവിലെ 11 മണിയോടെ വിജയ് സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു. പിന്നാലെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സുപ്രീം കോടതി ഇടപെടലിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.